മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാൽയുവതിയെ തീകൊളുത്തിക്കൊന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകൻ സജീവ് അരിയേരിയെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.


മയ്യിൽ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ അഡ്വ.സി.ഒ. ഹരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രിയേഷ്, എം.കെ. ഹരിദാസൻ, സന്ദീപ് കണ്ണാടിപ്പറമ്പ്, കെ. പി മഹമൂദ് എന്നിവർ സംസാരിച്ചു.
Mayyil: Protest against the action of a top police officer against journalist Sajeev Arieri